ന്യൂദല്‍ഹി: ബാര്‍ ലൈസന്‍സ് പുതുക്കിയതില്‍ വിവേചനമുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി. ബാര്‍ലൈസന്‍സ് റദ്ദാക്കപ്പെട്ട ത്രീസ്റ്റാര്ഹോട്ടലുടമകള്നല്കിയ അപേക്ഷയിലാണ് നടപടി. പുതിയ മദ്യനയം നിലവില്‍ വന്നശേഷം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത് സംബന്ധിച്ച് വിവരങ്ങള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ബാര്‍ ഉടമകള്‍ക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
ടു സ്റ്റാര്ഹോട്ടലുകളുടെ ബാര്‍ലൈസന്‍സ് പുതുക്കിയത് അനീതിയാണെന്ന് ത്രീസ്റ്റാര്ഹോട്ടലുടമകള് കോടതിയില്‍ പറഞ്ഞു. നിലവാരം കുറഞ്ഞ 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പോലും ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷം രണ്ടു ബാറുകള്‍ക്ക് അനുമതി നല്‍കിയെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ സംസ്ഥാനത്തിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ ഭാഗിക അംഗീകാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: