ഗാസിയാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി മുസ്ലീം വോട്ട് ആവശ്യപ്പെട്ട് ജമാ മസ്ജിദ് ഷാഹി സയ്യ്ദ് ബിഖാരിയുമായി സോണിയ ചര്‍ച്ച നടത്തിയതിനെതിരെയാണ് മോദി നടപടി ആവശ്യപ്പെട്ടത്.
ഗാസിയാബാദില്‍ നടന്ന റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയ വത്ക്കരിക്കാന്‍ കോണ്‍ഗ്രസ് ആവുന്നത്ര ശ്രമിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.
ഉത്തരങ്ങള്‍ നല്കുന്നതില് വളരെധികം വിഷമിക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് മതേതരത്വം, മതേതരത്വം, മതേതരത്വം എന്നൊരു വാചകം മാത്രമെ വരുന്നുള്ളു. എന്നാല്‍ മതേതരത്ത്വത്തെ മുറകെ പിടിച്ച് കളിക്കുന്ന കോണ്‍ഗ്രസിന്റെ കളി ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിനെ ജനങ്ങള്‍ മനസ്സിലാക്കിയെന്നും അവര്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും മോദി പറഞ്ഞു. തന്ത്രം പാളിയതിനാല്‍ കോണ്‍ഗ്രസ് കളം മാറി ചവിട്ടാന്‍ തുടങ്ങിയിരിക്കുന്നു. അതു കൊണ്ട് തന്നെയാണ് മതേതരത്ത്വം എന്നുള്ളത് മാറി വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കാന്‍ അവര്‍ ഒരുങ്ങുന്നത്.
മതങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നത് രാജ്യത്തെ നിയമങ്ങള്‍ക്കെതിരാണെന്നും അതിനാല്‍ തന്നെ സോണിയയ്ക്കെതിരെ ഇലക്ഷന് കമ്മീഷന് നടപടി സ്വീകരിക്കണമെന്നും ജനങ്ങളോടായി അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: