തിരുവനന്തപുരം: സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് സാമ്പത്തിക പ്രതിസന്ധി ഇത്രരൂക്ഷമാക്കിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നേരത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ പണം ബാങ്കുകളില്‍ നിന്ന് ട്രഷറിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ പ്രതിസന്ധി പരിഹരിക്കാമായിരുന്നു. ഏതൊക്കെ ബാങ്കുകളില്‍,. എത്ര പണമാണ് നിക്ഷേപിച്ചിരിക്കുന്നതെന്നു പോലും അറിയില്ല.ഓരോവകുപ്പുകളും പ്രത്യേകം പരിശോധന നടത്തിയാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. എങ്കിലും 5000 കോടിയോളം വകുപ്പുകളുടെ പണം ബാങ്കുകളിലുണ്ട്.വന്‍കിടക്കാര്‍ക്ക് നികുതിയിളവു നല്‍കുന്നതും പ്രതിസന്ധിക്ക് കാരണമായി. ധനമന്ത്രിയെ നേരിട്ടു കണ്ടാണ് വന്‍കിടക്കാര്‍ നികുതിയിളവ് സംഘടിപ്പിക്കുന്നത്. കോടതി സ്റ്റേയുള്ളതിനാല്‍ പിരിച്ചെടുക്കാന്‍ കഴിയാത്ത വന്‍ നികുതി കുടിശികകളുമുണ്ട്.
നികുതി വരുമാനത്തിലുണ്ടായ കുറവാണ് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയത്. സര്‍ക്കാരിനെ കുഴപ്പിക്കാന്‍ കരുതിക്കൂട്ടി ഇടതുപക്ഷ യൂണിയനുകളില്‍പെട്ട ജീവനക്കാര്‍ നടത്തിയ അട്ടിമറിയാണിതെന്നും ആരോപണമുണ്ട്. ചെക്കു പോസ്റ്റുകളില്‍ നിന്ന് ലഭിക്കേണ്ട വരുമാനത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ചെക്കുപോസ്റ്റിലുണ്ടായിരുന്ന കാര്യപ്രാപ്തിയുള്ള ജീവനക്കാരെ മാറ്റി പകരം അഴിമതിക്കാരെ നിയമിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. നികുതി വെട്ടിപ്പ് വ്യാപകമാകുകയും ചെയ്തു.
സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയില്ലെന്നു സര്‍ക്കാര്‍ കള്ള പ്രചരണം നടത്തുകയാണെന്നാണ് ജീവനക്കാരുടെ പക്ഷം. മാര്‍ച്ച് മാസത്തെ ശമ്പളം ബോധപൂര്‍വം നല്‍കാതിരിക്കാനാണു ടിആര്‍ 46 ബില്‍ ഫോം മാറ്റി പകരം പുതിയ ബില്‍ ഏര്‍പ്പെടുത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: