അമ്പലപ്പുഴ: നവജാതശിശുവിന്റെ അന്നനാളത്തില്‍. കുടുങ്ങിയ നാണയവും സ്കെച്ച് പേനയുടെ അടപ്പും റബ്ബറും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആമയിട ദേവസ്വം പറമ്പില്‍ ശ്രീജിത്ത്-ശ്രീലേഖ ദമ്പതികളുടെ 19 ദിവസം പ്രായമുള്ള ആണ്‍കുട്ടിയുടെ അന്നനാളത്തിലാണ് ഇവ കുടുങ്ങിയത്.
ശ്വാസതടസവും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടായതിനെതുടര്ന്നും മൂന്നു ദിവസം മുമ്പാണ് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെ നവജാത ശിശുവിഭാഗം അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് ഒരു രൂപയുടെ വലിയ നാണയം, വലിയ സ്കെച്ച് പേനയുടെ അടപ്പ്, റബ്ബറിന്റെ കഷണം എന്നിവ കണ്ടെത്തിയത്. പിന്നീട് ഇന്നലെ രാവിലെ 11.15ഓടെ നവജാതശിശുവിഭാഗം മേധാവി ഡോ. എം.സി.അജയകുമാറിന്റെ നേതൃത്വത്തില്‍ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ ഇവ പുറത്തെടുത്തു. എങ്ങനെ ഇവ കുട്ടിയുടെ അന്നനാളത്തില്‍ എത്തിയെന്ന് വ്യക്തമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടി അപകടനില തരണം ചെയ്യാത്തതിനാല്‍ ഇപ്പോഴും ഐസിയുവില്തന്നെയാണ്. അസി. പ്രൊഫ ഡോ. ബീന സീനിയര്‍ ലക്ചറര്‍ ഡോ. ലെയ്ക്, ഡോ.പ്രഭാഷ്, ഡോ. ഹരി. ഡോ. യമുന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: