കൊച്ചി: കേരളത്തില്‍ ഒത്തുതീര്‍പ്പ് ഭരണം അല്ലായിരുന്നെങ്കില്‍ പി.കെ. കുഞ്ഞനന്തനെപ്പോലെ പര്‍ദ്ദ ഇട്ട് നടക്കേണ്ട അവസ്ഥ പിണറായിക്ക് ഉണ്ടായേനെ എന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു. യുഡിഎഫിന്റെ പിണറായിയുമായുള്ള ഒത്തുതീര്‍പ്പാണ് സരിതയുടെ മോചനം സാധ്യമാക്കിയത്. ലാവ്ലിന് കേസില്‍ കോടതിയില്‍ നല്കിയ ആദ്യത്തെ സത്യവാങ്മൂലലം അതുതന്നെയാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയുന്നില്ല. എന്നാല്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് നരേന്ദ്ര മോദിയെ അല്ലാതെ മറ്റൊരാളെ കാണാന്‍ കഴിയുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി എറണാകുളം പാര്‍ലമെന്റ് മണ്ഡലം നേതൃശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പല പ്രസ്ഥാനങ്ങളും ബിജെപിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരെ ആശയക്കുഴപ്പത്തിലാക്കാനാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച തെറ്റായ പ്രചാരണമെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റഎ ശ്യാമളാ എസ്. പ്രഭു, അഡ്വ. കെ.വി. സാബു, നെടുമ്പാശ്ശേരി രവി, മേഖലാ സെക്രട്ടറി ധര്‍മ്മരാജ്, ജില്ലാ ജന.സെക്രട്ടറിമാരായ എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു എന്നിവര്‍ പ്രസംഗിച്ചു.
അങ്കമാലി: ഉമ്മന്‍ചാണ്ടിയുടെ ഒത്താശയും പിന്‍ബലവും ഉള്ളതുകൊണ്ടാണ് പിണറായി വിജയന് ആത്മരക്ഷായാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. എസ്എന്‍സി ലാവലിനും ടി.പി. ചന്ദ്രശേഖരന് കേസിലും പിണറായിയെ രക്ഷിച്ചുവരുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ കാലാവധി കഴിഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് അഴിമതി. ഇന്നത് സര്വകാലറെക്കോഡായിരിക്കുന്നു. ഭൂമിയിലും ആകാശത്തതും പാതാളത്തിലും അഴിമതി നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കോമഉറച്ച ഗവണ്മെന്റും കരുത്തുറ്റ പ്രധാനമന്ത്രിയും എന്ന ജനങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ എന്‍ഡിഎക്കും നരേന്ദ്ര മോദിക്കും മാത്രമേ കഴിയുകയുള്ളൂവെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. അങ്കമാലി വ്യാപാരഭവനില്‍ നടന്ന ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബി. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, എ. നാഗേഷ്, അഡ്വ. കെ.വി. സാബു, ഷാജുമോന്‍ വട്ടേക്കാട്, ടി. ചന്ദ്രശേഖരന്, നെടുമ്പാശ്ശേരി രവി, പി.എസ്. ശ്രീരാമന്, ധര്‍മ്മരാജ്, അഡ്വ. വി. കൃഷ്ണദാസ്, എ.കെ. നസീര്‍, എം.എ. ബ്രഹ്മരാജ്, ബിജു പുരുഷോത്തമന്, ടി.എസ്. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: