കുമരകം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കറങ്ങിയ ഇമാം അറസ്റ്റില്‍. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയുമായി കാറില്‍ കുമരകത്തെത്തി ഹോട്ടലില്‍ മുറിയെടുക്കാന്‍ തുടങ്ങുമ്പോഴാണ് ഇമാമും പെണ്‍കുട്ടിയും പോലീസ് പിടിയിലായത്. അറസ്റ്റിലായ പൊന്‍കുന്നം വിളക്കത്ത് അന്‍സാര്‍ (38) സംക്രാന്തി ജുമാ മസ്ജിത്തിലെ ഇമാമാണ്.
ഇയാളുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ പിതാവിന് വിദേശത്ത് ജോലി ലഭ്യമായത്. ഇതു മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. മകള്‍ പോലീസ് കസ്റ്റഡിയില്‍ ആണെന്ന വിവരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
ഇതിന് മുമ്പും പെണ്‍കുട്ടിയുമായി ഇമാം പല സ്ഥലത്തും തങ്ങിയിരുന്നു. കോട്ടയം പഴയ സ്റ്റാന്‍ഡ് പരിസരത്തുനിന്നും കാറുവിളിച്ച് കുമരകത്തേക്ക് പുറപ്പെട്ട ഇമാമിനെയും പെണ്‍കുട്ടിയെയും മറ്റൊരുകാറില്‍ നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. പെണ്‍കുട്ടി സ്കൂള്‍ യൂണിഫോമിലായിരുന്നതാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. കുമരകം സൂരി ഹോട്ടലിന് സമീപത്ത് വച്ചാണ് സംക്രാന്തി ജുമാ മസ്ജിദ് ഇമാം അന്‍സാരിയെയും പതിനാലുകാരി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇമാം പെണ്‍കുട്ടിയുമായി ഇതിന് മുന്‍പും കുമരകത്തെ പല റിസോര്‍ട്ടുകളിലും തങ്ങിയിട്ടുള്ളതായി സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളും മുന്‍പ് പെണ്‍കുട്ടികളുമായി തങ്ങിയ ഹോട്ടലിലെ രസീതും ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: