ന്യൂദല്‍ഹി: സാമാജികര്‍ക്കു സഭക്കുള്ളില്‍ മാത്രമേ പ്രത്യേക പരിഗണന അവകാശപ്പെടാന്‍ കഴിയുകയുള്ളൂവെന്ന് സുപ്രീംകോടതി. സഭക്ക് പുറത്ത് സാധാരണ പൗരനെന്ന പരിഗണനയാകും ലഭിക്കുകയെന്നും കോടതി വ്യക്തമാക്കി.
സഭക്കു പുറത്ത് നിയമപരമായ നടപടികള്‍ക്ക് സാമാജികര്‍ വിധേയരാകണമെന്നും സുപ്രീംകോടതി പറഞ്ഞു. സ്പീക്കര്‍ക്കും ഡപ്യൂട്ടി സ്പീക്കര്ക്കുമാകും പ്രത്യേക അവകാശം സഭക്ക് പുറത്തു ലഭിക്കുന്നതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ് ലോകായുക്ത നല്കിയ ഹര്‍ജിയിലാണ് കോടതി വിധി.
മധ്യപ്രദേശ് സെക്രട്ടറിയേറ്റില്‍ നിന്നു മധ്യപ്രദേശ് നിയമ സഭയിലേക്ക് ഒരു റോഡ് നിര്‍മ്മിച്ചിരുന്നു. ഈ റോഡ് നിര്‍മ്മിച്ചതില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ലോകായുക്ത കേസ് എടുത്തു.
ഇതിനെതിരേ ആരോപണ വിധേയരായ എംഎല്‍എമാര്‍ അവകാശ ലംഘനത്തിനു നോട്ടീസ് നല്കി. തുടര്‍ന്ന് ലോകായുക്ത നടപടി സ്റ്റേ ചെയ്തു. ഇതിനെതിരേ ലോകായുക്ത സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: