പത്തനംതിട്ട: ആറന്മുള വിമാനത്താവള ത്തിനെതിരായ വി.എം. സുധീരന് വിമാനത്താവളത്തിന് സര്‍ക്കാര്‍ നല്കിയ ആനുകൂല്യങ്ങളെല്ലാം റദ്ദുചെയ്യണമെന്നാ വശ്യപ്പെടണമെന്ന് ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെ കാറ്റില്‍പ്പറത്തി കെജിഎസ് ഗ്രൂപ്പിനെ സഹായിച്ച സര്‍ക്കാര്‍ വിമാനത്താവള ഭൂമാഫിയയുടെ പക്ഷത്തായെന്ന് പകല്‍പോലെ വ്യക്തമായെന്ന് അവര്‍ പറഞ്ഞു.
ജൈവസാന്നിധ്യവും പൈതൃകവും സംരക്ഷിച്ച് ഭാവിതലമുറയുടെ ജീവിക്കാനുള്ള അവകാശത്തിനൊപ്പം നില്‍ക്കാത്ത സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുമ്പില്‍ കനത്ത വില നല്‍കേണ്ടിവരും. രോഗാതുരമല്ലാത്ത സമൂഹത്തിന് വഴികാട്ടിയാകേണ്ട കോണ്‍ഗ്രസ് രാഷ്ട്രീയനേതൃത്വം കടമകളില്‍നിന്ന് വ്യതിചലിക്കുകയാണെന്നും ഇത് ഭൂമാഫിയക്കുവേണ്ടിയാണെന്നും ശോഭ കുറ്റപ്പെടുത്തി.
മൂന്ന് വിമാനത്താവളങ്ങളെ നവീകരിക്കുകയും വാട്ടര്‍ കണക്റ്റിവിറ്റിയിലും റോഡ് കണക്റ്റിവിറ്റിയിലും ശ്രദ്ധ പതിപ്പിക്കുകയും ചെയ്താല്‍ ഇനിയൊരു വിമാനത്താവളത്തിന്റെ ആവശ്യകതയില്ല. പമ്പയുടെ നീരൊഴുക്കിനെ തടയാനും പാര്‍ത്ഥസാരഥി ഭഗവാന്റെ കൊടിമരം ഉയരം കുറയ്ക്കണമെന്ന റിപ്പോര്‍ട്ട് കരാറില്‍ കണ്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ ലക്ഷക്കണക്കിനായ ജനങ്ങളുടെ വിശ്വാസപ്രമാണങ്ങളെ തകര്‍ക്കുകയാണ്.
ആറന്മുളയിലെ അനിശ്ചിതകാല നിരാഹാരസമരത്തില്‍ അമ്മമാരുടെ സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ആര്‍എസ്എസ് സംഘചാലക് പി.ഇ.ബി. മേനോന് അധ്യക്ഷത വഹിച്ചു. ഡോ. ടി.എന്‍. സീമ എംപി, പി. ഉണ്ണികൃഷ്ണന്, ഇന്ദുചൂഡന്. പി, എ. പത്മകുമാര്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: