കൊച്ചി: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പൊതുവിതരണ സംവിധാനം ശക്തമാക്കണം, പത്രജീവനക്കാരുടെ പെന്ഷന് പ്രായം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണം, നവ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് ഭരണാധികാരികള്‍ പിന്മാറണമെന്നും കെഎന്‍ഇഎഫ് എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള ന്യൂസ് പേപ്പര്‍ എംപ്ലായീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്) സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എന്‍. ശശീന്ദ്രന് അധ്യക്ഷനായി. പ്രതിനിധി സമ്മേളനം കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് ഇ.വി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.ഇ. മോഹനന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.പി. പ്രകാശന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കെഎന്‍ഇഎഫ് സംസ്ഥാന സെക്രട്ടറി ഗോപന് നമ്പാട്ട്, പ്രസ്ക്ലബ് വൈസ്പ്രസിഡന്റ് ഗീതാകുമാരി, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് യുണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, എഐഎന്‍ഇഎഫ് വൈസ്പ്രസിഡന്റ് കെ. എന്‍. ലതാനാഥന്‍, കെഎന്‍ഇഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ. അജിത്കുമാര്‍ സ്വാഗതവും ജില്ലാ വൈസ്പ്രസിഡന്റ് ആര്. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കള്‍ക്കുള്ള എസ് അനന്തകൃഷ്ണന് എന്‍ഡേവ്മെന്റും മന്ത്രി കെ. ബാബുവും സമ്മേളനത്തോടുനബന്ധിച്ച് നടത്തിയ ബൈക്ക് സ്ലോ റേസിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കീയുഡബ്ല്യുജെ വൈസ്പ്രസിഡന്റ് ഗീതാകുമാരിയും വിതരണംചെയ്തു.സമ്മേളനം 23 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരാവാഹികള്‍: എം.എന്‍. ശശീന്ദ്രന് (പ്രസിഡന്റ്), കെ.എസ്. അബ്ദുള്‍ കരീം, ആര്. രാധാകൃഷ്ണന് (വൈസ്പ്രസിഡന്റുമാര്‍), സി.ഇ. മോഹനന് (സെക്രട്ടറി), എം.കെ. രതീന്ദ്രന്‍, കെ.ആര്. ഗിരീഷ്കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ടി.പി. പ്രകാശന് (ട്രഷറര്‍).
മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: