കൊച്ചി: ആയൂര്‍വ്വേദ വിദ്യാഭ്യാസത്തോടുള്ള രക്ഷിതാക്കളുടെ മനോഭാവം മാറ്റണമെന്ന് ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലി (ജി.എ.എഫ്) നെത്തിയ വിദ്യാര്‍ത്ഥികള്‍. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും എത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ ഈ അഭിപ്രായം പങ്കുവെച്ചു. വിദ്യാര്‍ത്ഥികളുടെ മികച്ച പങ്കാളിത്തമാണ് ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലിലുള്ളത്. ആയൂര്‍വ്വേദ പഠനത്തിലേര്‍പ്പെടുന്ന കുട്ടികളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും സ്വന്തം കുട്ടികള്‍ ആയൂര്‍വ്വേദ പഠനം ഗൗരവമായെടുക്കുന്നതിന് രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.
നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്വം വിളിച്ചോതുന്ന ചികിത്സാ സമ്പ്രദായമാണ് ആയൂര്‍വ്വേദം. പുതുതലമുറ ആയൂര്‍വ്വേദത്തെ ഗൗരവമായി സമീപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജി.എ.എഫിനെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എം.ബി.ബി.എസ് എന്‍ട്രന്‍സ് പാസാകാത്തതു കൊണ്ടാണ് ആയൂര്‍വ്വേദത്തില്‍ എത്തിപ്പെട്ടത്.
ആയൂര്‍വ്വേദത്തിന്റെ അനന്ത സാധ്യതകളെ കുറിച്ചും മേന്മയെ കുറിച്ചും സമൂഹത്തിന് അിറവില്ലാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. പലരും ആയൂര്‍വ്വേദത്തിന്റെ സാധ്യതകള്‍ തിരിച്ചറിയാതെയാണ് കോഴ്സുകള്‍ക്ക് ചേരുന്നതെങ്കിലും പഠനം പുരോഗമിക്കുന്നതോടെ ആയൂര്‍വ്വേദത്തെ കൂടുതല്‍ അഭിനിവേശത്തോടെയും താത്പര്യത്തോടെയും സമീപിക്കുന്നുണ്ട്. ആയൂര്‍വ്വേദ പാരമ്പര്യവും കുടുംബ ചുറ്റുപാടുമാണ് ഒരു വിഭാഗത്തിനെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: