കൊച്ചി: രാജ്യത്തെ ഭരണം സൈന്യം പിടിച്ചെടുക്കുമെന്ന തരത്തിലുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ഇതിനുള്ള വിദൂര സാധ്യത പോലുമില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി. ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ കൊച്ചിയിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി സൈന്യങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. സേനാ തലവന്മാരുമായി മാത്രമല്ല തഴേക്കിടയിലുളളവരുമായും താന്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഭരണം പിടിക്കാന്‍ സൈന്യം ശ്രമിക്കില്ലെന്ന് തനിക്ക് വളരെയേറെ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ഇന്ത്യന്‍ സൈന്യം വളറെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുവരാണ്. ജനാധിപത്യ രാഷ്ട്രത്തിലെ നടപടിക്രമങ്ങളെക്കുറിച്ച് അവര്‍ക്ക് ഉത്തമ ബോധ്യവുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനം അക്ഷരംപ്രതി നടപ്പാക്കുവരാണ് ഇന്ത്യന്‍ സൈന്യം. അതുകൊണ്ടു തന്നെ ഇത്തരത്തിലുളള സംശയങ്ങള്‍ വേണ്ട.
2012 ല്‍ പാര്‍ലമെന്റിലേക്ക് ഇന്ത്യന്‍ പട്ടാളം മാര്‍ച്ച് നടത്തിയിരുന്നുവെന്ന തരത്തില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ താന്‍ ഇതു സംബന്ധിച്ച പരിശോധന നടത്തുകയും ഇത് തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യം സാധാരണ നടത്താറുള്ള നടപടിക്രമം മാത്രമാണ് അന്നുണ്ടായത് .2012 ല്‍ ഇക്കാര്യം താന്‍ പലപ്പോഴായി മുന്നു തവണ ലോക് സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സൈന്യം ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേനയാണ്. നിലവില്‍ 48 രാജ്യങ്ങള്‍ ഇന്ത്യന്‍ സേനയുമായി സഹകരിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണ്. ചൈനയുമായി പത്തോളം പ്രദേശങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്ക്കുന്നു. എന്നാല്‍ നിലവിലെ സ്ഥിതി സൗഹാര്‍ദ്ദപരമാണ്.
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യന്‍ നിയമം അനുസരിച്ചുളള നടപടികളുമായി മുന്നേട്ടുപോകും. ഈ കേസില്‍ രാജ്യം ഒരു നിലയിലും പുറകോട്ടു പോകില്ല. ആഭ്യന്തര മന്ത്രാലയവും വിദേശമന്ത്രാലയവുമാണ് ഇതു സംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളുന്നത്. നിയമാനൂസൃതമായി കേസ് മുന്നോട്ടു പോകുക തന്നെ ചെയ്യും. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ നടപടിക്രമങ്ങളില്‍ ഉണ്ടാകുന്ന കാലതാമസം മാത്രമല്ലാതെ മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പുര്‍ണ പിന്തുണയുണ്ട്. മുബൈ ആക്രമണത്തിനു ശേഷം ഇന്ത്യയുടെ തീരങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് ഇന്ത്യന്‍ നാവികസേനയും തീരസംരക്ഷണ സേനയും ജാഗ്രത പുലര്‍ത്തുകയാണ്. തീരസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്റ്റാറ്റിക്സ് കോസ്റ്റല്‍ റഡാര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 48 എണ്ണമാണ് സ്ഥാപിച്ചത്. ഇതില്‍ 36 എണ്ണം കേരളമുള്‍പ്പെടെ പ്രധാന തീരങ്ങളിലും ആറെണ്ണം ലക്ഷദ്വീപിലും നാലെണ്ണം ആന്‍ഡമാനിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ആന്‍ഡമാനില്‍ ഒരിടത്ത്് പരിസ്ഥിതി പ്രശ്നം വന്നതിനെത്തുടര്‍ന്ന് മാറ്റി സ്ഥാപിക്കാന്‍ തീരൂമാനിച്ചിട്ടുണ്ട്്. രണ്ടാംഘട്ടമെന്ന നിലയില്‍ 38 റഡാര്‍കൂടി ഉടന്‍ സ്ഥാപിക്കും. നിലവില്‍ കേരളതീരം സുരക്ഷിതമാണ്്. ഐ.എന്‍.എസ് വിക്രമാതിദ്യ ഉടന്‍ ഓപ്പറേഷന്‍സ് ആരംഭിക്കും. പരിശീലനം നടന്നുവരികയാണ്. ഭരണ കാലാവധി അവസാനിക്കാറായിരിക്കെ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ താന്‍ വളരെ സന്തുഷ്ട്നാണെന്നും വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി താന്‍ കാണുന്നുവെന്നും എ.കെ. ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: