ഗൂഡല്ലൂര്‍: ആദിവാസി യുവാവ് രണ്ട് പെണ്മക്കളെ തല തറയില്‍ അടിച്ച് കൊലപ്പെടുത്തി. ഗൂഡല്ലൂരിനടുത്ത തുറപ്പള്ളി അള്ളൂര്വയല് ആദിവാസി കോളനിയിലെ രാജന് എന്ന ശിവന് (40) ആണ് മക്കളായ കാവേരി (5) രത്ന (രണ്ടര) എന്നിവരെ കഴുത്ത് ഞെരിച്ച് കാലില്‍ പിടിച്ച് തല തറയില്‍ അടിച്ചുകൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ഇയാളും ഭാര്യ ചിക്കിയും രണ്ട് മാസമായി പിണങ്ങി കഴിയുകയായിരുന്നു. പിണക്കം കാരണം ഭാര്യ ചിക്കിയും കുട്ടികളും ഏഴ് മുറത്തെ അവരുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ ശിവന് ഭാര്യവീട്ടിലെത്തി വീണ്ടും ഭാര്യയുമായി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് ഭാര്യ സമീപത്തെ കിണറില്‍ വെള്ളം ശേഖരിക്കാന്‍പോയ സമയംനോക്കി മക്കളെ അനുനയിപ്പിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്.
കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി സമീപത്തെ മായാര്‍ നദിയില്‍ ഒഴുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചാക്കില്‍കെട്ടി തലയില്‍ ചുമന്ന് കൊണ്ടുപോകുന്നതിനിടെ സ്വകാര്യ കാപ്പിതോട്ടത്തിലെ വാച്ചര്‍ ചാക്കില്‍ നിന്ന് കാല് പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കണ്ടു. ചാക്കില്‍ എന്താണെന്ന് ചോദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ചാക്ക് കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
വാച്ചര്‍ വിവരം ഉടനെ ഗൂഡല്ലൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഗൂഡല്ലൂര്‍ ഡിവൈഎസ്പി തിരുമേനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഊട്ടിയില്‍ നിന്ന് പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: