ആലപ്പുഴ: ഹൈന്ദവരായ പ്രവര്‍ത്തകര്‍ക്ക് സിപിഎം ഏര്‍പ്പെടുത്തിയ വിലക്ക് തള്ളി സഖാക്കള്‍ ക്ഷേത്രോത്സവം നടത്തി. കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ ഉത്സവമാണ് പതിവുപോലെ സിഐടിയുക്കാര്‍ നടത്തിയത്. കാലങ്ങളായി ഇവിടുത്തെ ഉത്സവത്തിലെ ഒരുദിവസത്തെ പരിപാടികള്‍ സിഐടിയുവിന്റെ വകയാണ്. സിപിഎം നേതൃത്വം വിലക്കിയിട്ടും അവര്‍ മുറതെറ്റിച്ചിട്ടില്ല. 17-ാം ദിവസത്തെ ഉത്സവം കണിച്ചുകുളങ്ങര ലോഡിങ് ആന്റ് അണ്‍ലോഡിങ് തൊഴിലാളി യൂണിയനാ (സിഐടിയു)ണ് നടത്തിയത്.
സിപിഎമ്മിന്റെ പാലക്കാട് നടന്ന സംസ്ഥാന പ്ലീനത്തിലാണ് ക്ഷേത്രാചാരങ്ങളില്‍ പങ്കെടുക്കുന്നതിനും വീടുകളില്‍ ഗണപതിഹോമം നടത്തുന്നതിനും വിദ്യാരംഭ ചടങ്ങുകള്‍ നടത്തുന്നതിനും അണികളെ വിലക്കിയത്. എന്നാല്‍ പള്ളികളില്‍ പ്രാര്‍ഥന നടത്തുന്നതിനും പള്ളി ഭാരവാഹികളാകുന്നതിനും യാതൊരു എതിര്‍പ്പും പാര്‍ട്ടിക്കില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സഖാക്കള്‍ ക്ഷേത്രഭാരവാഹികളാകാന് മത്സരിക്കുന്നതും ഉത്സവങ്ങള്‍ സ്വന്തം പണം ചെലവഴിച്ച് നടത്തുന്നതും ശ്രദ്ധേയമാകുന്നത്.
പല സ്ഥലങ്ങളിലും ക്ഷേത്രഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സഖാക്കള്‍ ചേരിതിരിഞ്ഞ് മത്സരിച്ച് സംഘര്‍ഷം വരെ നടന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: