കാസര്‍കോഡ്: സോളാര്‍ കേസില്‍ മുഖ്യപ്രതി സരിത എസ് നായരുടെ വഴിക്കായിരുന്നു നിയമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
സരിതക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രിക്ക് കൂടി പങ്കുള്ളതു കൊണ്ടാണെന്നും സലീംരാജ് സര്‍വീസില്‍ തിരിച്ചുകയറിയത് സാധാരണ ഭരണ നടപടിക്രമങ്ങള്‍ക്ക് എതിരാണെന്നും പിണറായി കാസര്‍കോഡ് പറഞ്ഞു.
കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയുടെ ഇടപെടല്‍ നിമിത്തമാണ് സരിതയ്ക്ക് ജാമ്യം ലഭിച്ചതെന്ന് പിണറായി വിജയന് ആരോപിച്ചിരുന്നു.
സോളാര്‍ കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരാതിരിക്കാനാണെന്നും പിണറായി ആരോപിച്ചു.
അതേസമയം സരിത നായരെ പുറത്തിറക്കാന്‍ നിയമത്തിന് അതീതമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു പിണറായിയുടെ ആരോപണത്തോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: