കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായര്‍ക്ക് അറസ്റ്റു വാറണ്ട് നിലനില്‍ക്കെ ജാമ്യം ലഭിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സരിതയുടെ ജാമ്യത്തില്‍ സര്‍ക്കാരിന് ഒന്നും തന്നെ ചെയ്യാനില്ലെന്നും കോടതി നടപടികളുടെ ഭാഗമായാണ് അവര്‍ പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് കേസ് മുന്നോട്ട് പോകുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ചെന്നിത്തല അറിയിച്ചു. കേസില്‍ സര്‍ക്കാരിന് ഒരു ത്ല്പര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സരിതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്കിയ കത്ത് തുടര്‍ നടപടികള്‍ക്കായി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: