തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യമന്ത്രി സരിതാ എസ്. നായര്‍ ഞായറാഴ്ച രാവിലെ മാധ്യമങ്ങളെ കാണും. രാവിലെ പത്തര മണിയ്ക്ക് തിരുവനന്തപുരത്തോ ആലപ്പുഴയിലോ വച്ചായിരിക്കും മാധ്യമങ്ങളെ കാണുകയെന്ന് സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വൈകി ഫെനി ബാലകൃഷ്ണന്റെ മാന്നാറിലെ വീട്ടിലെത്തിച്ച സരിതയെ രാവിലെയോടെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയാണ് ഫെനിയുടെ കാറില്‍ മാന്നാറിലെ വീട്ടിലെത്തിയത്. അര്‍ദ്ധരാത്രിയോടെ സരിതയുടെ അമ്മയും ബന്ധുക്കളും കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോയി. രാവിലെയാണ് സരിതയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഞായറാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ സരിതയെ ചില ഉന്നതര്‍ ബന്ധപ്പെട്ടുവെന്നാണ് സൂചന. ഇതിനാലാണ് സരിതയെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റാന്‍ കാരണമെന്ന് സംശയിക്കുന്നു. അതേസമയം സരിത തന്റെ വീട്ടില്‍ തന്നെയുണ്ടെന്നാണ് ഫെനിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: