ന്യൂദല്‍ഹി: പാചകവാതക വിതരണ ഏജന്‍സികള്‍ ഫെബ്രുവരി 25മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. എണ്ണക്കമ്പനികള്‍ മുന്നോട്ട് വച്ച മാര്‍ക്കറ്റിംങ് നിര്‍ദേശങ്ങള്‍ക്കെതിരെയാണ് സമരം. നിര്‍ദേശങ്ങള്‍ ഉപദ്രവിക്കുന്നവയാണെന്നാണ് ഏജന്‍സികളുടെ വാദം.
മുഴുവന്‍ പാചകവാതക വിതരണ ഏജന്‍സികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെ പാചകവാതക വിതരണം തടസപ്പെടാന്‍ സാധ്യതയേറി. പെട്രോളിയം കമ്പനികള്‍ നിശ്ചിത പരിധിക്കകത്തും പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്കുന്നുണ്ടെന്നതുള്പ്പെടെയുള്ള നടപടികള്‍ക്കെതിരെയാണ് സമരം.
ഗാര്‍ഹിക പാചകവാതക വിതരണത്തെ പൂര്‍ണ്ണമായും സമരം ബാധിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടുബാങ്കിനെ സമരം ബാധിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ മൗനം പാലിക്കാനിടയില്ല. വിഷയത്തില്‍ കേന്ദ്രപെട്രോളിയം മന്ത്രാലയം ഉടന്‍ തന്നെ സമരക്കാരുമായി ചര്‍ച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: