കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന് 293.73 കോടി രൂപയുടെ വാര്‍ഷിക ബജറ്റ്. 2937360246 രൂപ വരവും 2930555050 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അവതരിപ്പിച്ചത്. വരിക്കോലിയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി, ശീതീകൃത വെയ്റ്റിങ് ഷെഡുകള്‍, കെ. കരുണാകരന് സ്മാരക രാഷ്ട്രീയ ഗവേഷണ കേന്ദ്രം, ലൈബ്രറി തുടങ്ങിയവ നടപ്പാക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു.
പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: വികസനകാര്യം: നേര്യമംഗലം പശുവളര്‍ത്തല്‍ കേന്ദ്രം – 25 ലക്ഷം, കാര്‍ഷിക യന്ത്രവല്‍ക്കരണം – 65 ലക്ഷം, ക്ഷീരോല്പാദനം സബ്്സിഡി – 60 ലക്ഷം, മത്സ്യസമ്പത്ത് വികസനം – 10 ലക്ഷം, കൂരികുളം മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം – 2.5 കോടി, സമഗ്ര പച്ചക്കറി ഉല്പാദന പദ്ധതി – 6.30 ലക്ഷം, അങ്കമാലി മുയല് ഫാം – 10 ലക്ഷം, ജലസേചനം – 6.75 കോടി, വനിത ഉല്‍പ്പന്ന വിപണന കേന്ദ്രം – 1.48 കോടി, ഫിഷ് ലാന്‍ഡിങ് സെന്റര്‍ 27.50 ലക്ഷം, വരിക്കോലിയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി – 2 കോടി, കടയ്ക്കനാത്ത് കോഴി (കരിങ്കോഴി) വളര്‍ത്തല്‍ (തുക പ്രഖ്യാപിച്ചിട്ടില്ല).
പൊതുമരാമത്ത്: റോഡ് അറ്റകുറ്റപ്പണി – 32.60 കോടി, വികസനഫണ്ട് – 7.48 കോടി, പട്ടികജാതി വികസന ഫണ്ട് – 1.98 കോടി, എസി വെയിറ്റിങ് ഷെഡുകള്‍ (ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ).
ആരോഗ്യം, വിദ്യാഭ്യാസം: തായ്ക്വോണ്ടോ പരിശീലനം – 5 ലക്ഷം, എസ്എസ്എ വിഹിതം – 41 ലക്ഷം, സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി – 10 ലക്ഷം, പത്താം ക്ലാസിലെ വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള വിജയദീപം – 50 ലക്ഷം, സ്കൂള്‍ അറ്റകുറ്റപ്പണി – 5.11 കോടി, അധ്യാപകര്‍ക്ക് ഓവര്‍കോട്ട് – 10 ലക്ഷം, സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ – 1.10 കോടി, യുവസാഹിത്യ സദസുകള്‍ – 5.50 ലക്ഷം, കെ. കരുണാകരന് പൊളിറ്റിക്കല്‍ സ്റ്റഡി ആന്റ് ലൈബ്രറി – ഒരു കോടി, ആലുവ ജില്ല ആശുപത്രിയില്‍ പുതിയ ബ്ലോക്ക് – 6.50 കോടി, ഹോമിയോ ആയുര്‍വേദ മരുന്ന് വിതരണം – 23 ലക്ഷം, ചിറ്റാറ്റുകര, മുകളേല്തട്ട്, നാഗപ്പുഴ, ചാറ്റുപാറ കുടിവെള്ള പദ്ധതികള്‍ – 20 ലക്ഷം, പട്ടികജാതി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി – 50 ലക്ഷം, ശുചിത്വ തീര്‍ത്ഥാടനം – 27 ലക്ഷം. ആലുവ ജില്ല ആശുപത്രിയില്‍ ഗൈനക് ഓപ്പറേഷന് തീയേറ്റര്‍ – ഒരു കോടി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നതിനുള്ള എന്നെ അറിയാന്‍, സാക്ഷരതാ സംഗമങ്ങള്‍, സമ്പൂര്‍ണ പത്താം ക്ലാസ് വിജയം ലക്ഷ്യമിടുന്ന യൂത്ത്@10, നിരക്ഷരത നിര്‍മാര്‍ജനത്തിനായി അക്ഷരലക്ഷം, സാക്ഷരത ഭവന് നിര്‍മാണം, അക്ഷര സൗഹൃദ സദസുകള്‍, സിനിമ സാക്ഷരത കൂട്ടം തുടങ്ങിയവയും ഈ വര്‍ഷം നടപ്പാക്കും.
ക്ഷേമകാര്യം – എച്ച്.ഐ.വി ബാധിതര്‍ക്ക് പൂരകപോഷകാഹാരം – 12 ലക്ഷം, പട്ടികജാതി വികസന പദ്ധതികള്‍ – 79 ലക്ഷം, ഇന്ദിര ആവാസ് യോജന – 23.54 കോടി, പട്ടികജാതി വനിതകള്‍ക്ക് വര്‍ക്ക് ഷെഡ് നിര്‍മാണം, ശുദ്ധജലവിതരണം, ഭവനസുരക്ഷ – 37 ലക്ഷം രൂപ, പട്ടികജാതി വിഭാഗങ്ങള്‍ക്ക് നടപ്പാത നിര്‍മാണം, സമഗ്രവികസനം – 1.30 കോടി, എസ്.സി കോളനി റോഡ് സംരക്ഷണം – 45 ലക്ഷം, എസ്.സി കോളനിയില്‍ അംഗന്‍വാടി – 88 ലക്ഷം, എസ്.സി കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം – 72 ലക്ഷം, എസ്.സി കോളനി കോണ്‍ക്രീറ്റ് ചെയ്യല്‍ – 2.20 കോടി, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹനം – രണ്ട് കോടി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് – 50 ലക്ഷം, അന്ധവനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം – 1.6 കോടി, പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി ഫിനിക്സ് പറവ പദ്ധതി – 22 ലക്ഷം രൂപ, അനാഥാലയം ഗ്രാന്റ് – 1.65 കോടി, ജില്ല റെഡ്ക്രോസ് സൊസൈറ്റിക്ക് സാമ്പത്തിക സഹായം – 3.70 ലക്ഷം, ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ – 33 ലക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: