കൊച്ചി: ആയൂര്‍വ്വേദത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലിനോടനുബന്ധിച്ച് കൊച്ചിയില്‍ ആരംഭിച്ച അന്താരാഷ്ട്ര ബിസ്സിനസ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയൂര്‍വ്വേദ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ഇളവുകള്‍ നല്കി മേഖലയെ പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ തല ചര്‍ച്ചകള്‍ നടത്തി ആയൂര്‍വ്വേദത്തിന്റെ പ്രധാന്യം മറ്റ് രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടാളക്കാര്‍ക്ക് ആയൂര്‍വ്വേദ ചികിത്സ നടപ്പാക്കുന്ന പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ അനുഭാവം പ്രകടിപ്പിച്ചെങ്കിലും ആയൂര്‍വ്വേദം ശാസ്ത്രീയമല്ലെന്ന് പ്രചരിപ്പിച്ച് ചിലര്‍ ഈ നീക്കത്തെ തടയുകയായിരുന്നു അദ്ദേഹം പറഞ്ഞു. ആയൂര്‍വ്വേദ മേഖലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരോട് ആഭ്യന്തര മന്ത്രി ആഭ്യര്‍ത്ഥിച്ചു.
ആയൂര്‍വ്വേദ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മേഖലയുടെ സമഗ്ര വികസനം സാദ്ധ്യമല്ലെന്നും കൂടുതല്‍ ഗവേഷണ സ്ഥാപനങ്ങളും മികച്ച ആശുപത്രികളും സ്ഥാപിക്കണമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആര്യ വൈദ്യ ഫാര്‍മസി എം.ഡി. പത്മശ്രീ പി.ആര് കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയും മൗറീഷ്യസും തമ്മില്‍ മികച്ച ഉഭയകക്ഷി ബന്ധമാണ് ഉള്ളതെന്നും ആയൂര്‍വ്വേദത്തിന്റെ ആഗോള വ്യാപനത്തിനായി ഇന്ത്യന്‍ വ്യവസായികളെ മൗറീഷ്യസിലേക്ക് ക്ഷണിക്കുന്നതായും വിശിഷ്ടാതിഥിയായിരുന്ന മൗറീഷ്യസ് വിദ്യാഭ്യസ മന്ത്രി വി.കെ. ബന്‍വാരി പറഞ്ഞു.
ധാത്രി എം.ഡി. ഡോക്ടര്‍ സജി കുമാര്‍, ഹൈബി ഈഡന് എം.എല്‍.എ, ഡോക്ടര്‍ ജയശ്രീ മെന്‍ഡിസ്, അനിതാ കരീലിയൊ അര്‍ക്കാസ്, മാര്‍ക്ക് റോസന്‍ ബെര്ക്ഷ്, അന്റോണിയോ മൊറാന്റി എന്നിവര്‍ സന്നിഹിതരായിരുന്നു. സിസ്സാ പ്രസിഡന്റ് ഡോക്ടര്‍ ജി.ജി. ഗംഗാധരന് സ്വാഗതവും ഡോക്ടര്‍ ബി. രാജീവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: