കീവ്: ഉക്രെയിനില്‍ തുടര്‍ന്ന് വരുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ മരണനിരക്ക് 100 കവിഞ്ഞതായി ഔദ്യോഗിക റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ പ്രക്ഷോഭകാരികളും പോലീസും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി വിവിധ ആശുപത്രകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടതായും 67 പേരെ പ്രക്ഷോഭകാരികള്‍ പിടിച്ചുവെച്ചതായും ഉക്രെയിന് അഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനെതിരായ അക്രമണങ്ങളെ തുര്‍ന്ന് റഷ്യയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് യൂറോപ്യന്‍ യൂണിയനും കാനഡയും ഉക്രെനെതിരെ ഉപരോധം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം ഉക്രെയിന് പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചുമായി യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
ജര്‍മനി, പോളണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ വിദശകാര്യ മന്ത്രിമാരാണ് യാനുകോവിച്ചുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യൂണിയന് പ്രതിനിധികളെ യാനുകോവിച്ച് അറിയിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: