കോഴിക്കോട്: ടിപി വധക്കേസിലെ ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് രമ പറഞ്ഞു. ഇത് തങ്ങളുടെ നേരത്തെയുള്ള ആവശ്യമാണെന്ന് രമ ചൂണ്ടിക്കാട്ടി.
അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദന് നടത്തിയ നീക്കങ്ങള്‍ക്ക് അതിന്റേതായ ഫലം ഉണ്ടായിട്ടുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു. അതും ഗവണ്മെന്റിനെ സ്വാധീനിച്ചിട്ടുണ്ടാകാം. നേരത്തെ കൊലയ്ക്ക് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് അടക്കമുള്ള സംഭവങ്ങള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതാണെന്നും വ്യക്തമായതുകൊണ്ടാണ് അന്വേഷണം സിബിഐക്ക് വിടുന്നതെന്ന് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതികളെ ഒളിവില്‍ പോകാന്‍ സി പി ഐ എം സഹായിച്ചതായി കരുതാമെന്നും ചെന്നിത്തല പറഞ്ഞു.
ജയിലുനുള്ളിലെ പ്രതികളുടെ ഫോണ്‍ വിളികള്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. പ്രതികളുടെ കാള്‍ ലിസ്റ്റുകളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: