തിരുവനന്തപുരം: ഒരു വിഭാഗം പൊലീസിന്റെയും നാട്ടുകാരുടെയും ഒത്താശയോടെ കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളില്‍ നിന്നും കോടികളുടെ കരിമണല്‍ കടത്തുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എഡിജിപി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി എടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകുണ്ഠരാജന്റെ നേതൃത്വത്തില്‍ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിബി മിനറല്‍സാണ് കരിമണല്‍ കടത്തിന് പിന്നിലെന്ന് സാഹചര്യത്തെളിവുകളിലൂടെ വ്യക്തമാകുന്നതായി വിന്‍സന്‍ എം.പോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കുന്നപ്പുഴ സ്റ്റേഷനില്‍ മാത്രം നൂറിലധികം ട്രോളികള്‍ പിടികൂടിയിട്ടുണ്ട്. കള്ളക്കടത്തിന് വേണ്ടി മാത്രമാണ് ഇത്രയധികം ട്രോളികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തത്. എന്നാല്‍ ഈ ട്രോളികളുടെ ഉടമസ്ഥരെ ആരും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
ലോറികളിലും വലിയ ബോട്ടുകളിലും മണല്‍ നിറച്ച് അതിന് മുകളില്‍ മീന്‍ നിരത്തിയ ശേഷമായിരുന്നു മണല്‍ കടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആറാട്ടുപുഴയില്‍ 12.73 ഏക്കര്‍ ഭൂമി വൈകുണ്ഠരാജന് വാങ്ങിയിരുന്നു. ബിനാനിപുരത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ആര്.എല്ലിന്റെ ഉടമ ശശിധരന് കര്‍ത്തയ്ക്ക് തൃക്കുന്നപ്പുഴ വില്ലേജില്‍ 50 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെനിന്നും കരിമണല്‍ കടത്തിയതായും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: