ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്ന നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധിയെ വധിച്ചത് ഇന്ത്യയുടെ ആത്മാവിനെ ആക്രമിച്ചതിന് തുല്യമാണെന്നും ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ നീക്കം നിയമവിരുദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്താമാക്കി.
ഭീകര വിരുദ്ധ നിലപാടില്‍ ഒരു സര്‍ക്കാരിനും വെള്ളം ചേര്‍ക്കാനാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് സര്‍ക്കാരിനെതിരെ ഇന്നലെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിലപാട് സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: