ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി. അരവിന്ദ് കേജ്രിവാള് മന്ത്രിസഭയുടെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു.
നിയമസഭ പിരിച്ചു വിടാതെ മരവിപ്പിച്ചു നിറുത്തിയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 14നായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചത്. ജനലോക്പാല്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: