മാരാമണ്‍: ആറന്മുള വിമാനത്താവളം സംബന്ധിച്ച് മാര്‍ത്തോമ്മ സഭയ്ക്ക് നിലപാടില്ലെന്ന് മാരാമണ്‍ കണ്വന്ഷന് സമാപനയോഗത്തില്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷനിലും , മഞ്ഞനിക്കര പെരുന്നാളിലും വിമാനത്തിലാരും നേരിട്ട് എത്തുന്നില്ല. വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ കണ്വന്ഷന് പ്രയോജനമാകുമെന്നുളള ചില റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ജാതി സ്പര്‍ദ്ധ ഉളവാക്കുന്നവയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ സര്‍ക്കാര്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ട് നിലവിലുളള സര്‍ക്കാരിനെതിരെ പഴിപറയുന്നതുശരിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.പമ്പാനദിയിലെ അനധികൃതമായ മണല്ക്കൊള്ളയ്ക്കെതിരെയും ഡോ . ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രതികരിച്ചു. പ്രശസ്തങ്ങളായ മാരാമണ്‍, ചെറുകോല്‍പ്പുഴ, റാന്നി കണ്‍വന്‍ഷനുകള്‍ക്ക് ഭീഷണിയാണ് പമ്പാനദിയിലെ മണല്‍ക്കൊള്ള. മണല്‍ക്കൊള്ളക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: