കൊച്ചി: കേരള സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഹിഷ്കരിച്ചു.തെന്റ നിലപാടു തള്ളി കെപിസിസി പ്രസിഡന്‍ായി വി.എം. സുധീരനെ നിയമിച്ചതിനെച്ചൊല്ലി ഉമ്മന്‍ചാണ്ടി ഇടഞ്ഞുനില്‍ക്കുകയാണ്. അതാണ് ബഹിഷ്കരണത്തിനും കാരണം.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെ ഉച്ചയ്ക്കെത്തിയ സോണിയയെ സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തിയില്ല. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രി ആയ ശേഷവും സോണിയ കേരളത്തിലെത്തുമ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി സ്വീകരിക്കാന്‍ എത്താറുണ്ടായിരുന്നു. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും മൂന്നു മണിക്കൂര്‍ വൈകി ഉച്ചക്ക് ഒന്നരയോടെയാണ് സോണിയ കൊച്ചി നാവിക ആസ്ഥാനത്തെ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
വി.എം. സുധീരനും രമേശ് ചെന്നിത്തലയും സ്വീകരിക്കാനുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി വിട്ടു നിന്നതിനു പിന്നാലെ കെപിസിസി പ്രസിഡന്റിനെ നിയമിച്ചത് മുഖ്യമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് കുറ്റപ്പെടുത്തി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ എം.എം. ഹസ്സന് രംഗത്തു വന്നതും ശ്രദ്ധേയമായി. സുധീരന് കെപിസിസി പ്രസിഡന്റാവുന്നത് ഏറ്റവും എതിര്‍ത്തയാളാണ് ഉമ്മന്‍ ചാണ്ടി.
ആറന്മുള വിമാനത്താവള പ്രശ്നത്തിലടക്കം ഒട്ടേറെ വിയോജിപ്പുകളാണ് ഇരുവരും തമ്മിലുള്ളത്. അതുകൊണ്ടു തന്നെ സുധീരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന നിര്‍ദ്ദേശത്തെ ആദ്യം മുതലേ ഉമ്മന്‍ ചാണ്ടി എതിര്‍ക്കുകയായിരുന്നു. സുധീരന് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ നിന്നും വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ പ്രതിഷേധം അവഗണിച്ച് ഹൈക്കമാന്റിനു മുന്നോട്ട് പോകാനാവില്ലെന്ന പ്രതീക്ഷയിലാണ് ഉമ്മന്‍ ചാണ്ടി. സുധീരനെ മാറ്റണമെന്ന നിലപാടില്‍ കുറഞ്ഞ ഒന്നും ഉമ്മന്‍ ചാണ്ടിക്ക് സ്വീകാര്യവുമല്ല. വിട്ടു നിന്നുവെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്. മലപ്പുറത്ത് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായതിനാലാണ് കൊച്ചിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നും ഇന്ന് കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: