ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു. ഇന്നലെ രാവിലെ ചെന്നൈയിലെ വിജയ ആശുപത്രിയില്‍ ഹൃദയാഘാതത്തെ ത്തുടര്‍ന്നായിരുന്നു അന്ത്യം.
പ്രശസ്ത ചലച്ചിത്ര നടി ശോഭയാണ് ആദ്യ ഭാര്യ. ശോഭ അകാലത്തില്‍ പൊലിഞ്ഞ ശേഷം അഖിലേശ്വരിയെ വിവാഹം കഴിച്ചു. ഒരു മകനുണ്ട്.
ശ്രീലങ്കയിലെ ബട്ടിക്കലോവയില്‍ ഒരു ലങ്കന്‍ കുടുംബത്തില്‍ 1939 മെയ് 20നാണ് ബാലനാഥന്‍ ബഞ്ചമിന് മഹേന്ദ്രയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബട്ടിക്കലോവയിലെ സെന്റ് മൈക്കിള്‍സ് കോളേജില്‍ പഠനം. ലണ്ടനിലാണ് ഡിഗ്രിക്കു പഠിച്ചത്. തുടര്‍ന്ന് പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ സിനിമറ്റോഗ്രഫി പാസായി.
72ല്‍ പണിമുടക്ക് എന്ന മലയാള ചിത്രത്തിലൂടെയാണ് തുടക്കം. രാമു കാര്യാട്ടിെന്റ നെല്ല്(1974) എന്ന ചിത്രത്തിെന്റ ഛായാഗ്രഹണത്തേടെയാണ് ശ്രദ്ധേയനായത്. ഇൗ? ചിത്രത്തിന് മികച്ച സിനിമറ്റോഗ്രാഫര്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 76-ല്‍ മാത്രം 21 സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. സേതുമാധവന്, ഭരതന്, പി.എന്‍ മേനോന് എന്നിവര്‍ക്കൊപ്പമായിരുന്നു അക്കാലത്ത് കൂടുതലും പ്രവര്‍ത്തിച്ചത്. കന്നട സിനിമ കോകിലയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നെ തമിഴ് ചലച്ചിത്ര സംവിധാനത്തിലേക്ക് തിരിഞ്ഞു. അദ്ദേഹത്തിെന്റ രണ്ടാമത്തെ ചിത്രമായ അഴിയാത്ത കോലങ്ങള്‍ ( 1979) സൂപ്പര്‍ ഹിറ്റായിരുന്നു. തെലുങ്കിലും നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ആല്‍ഫ്രഡ് ഹിച്ച് കോക്കിെന്റ സൈക്കോയെ അടിസ്ഥാനമാക്കി ബാലു മഹേന്ദ്ര സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് മൂടു പനി.
ഓളങ്ങളാണ് (1982)ആദ്യം സംവിധാനം ചെയ്ത മലയാള ചിത്രം. അമോല്‍ പലേക്കറായിരുന്നു നായകന്. അതിനു ശേഷം കമല്‍ ഹാസനെ നായകനാക്കി തമിഴില്‍ ചെയ്ത മൂന്നാംപിറ വന്‍ ഹിറ്റായിരുന്നു. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണിത്. ഈ ചിത്രം സദ്മയെന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ഔര്‍ ഏക് പ്രേം കഹാനിയാണ് അദ്ദേഹമെടുത്ത മറ്റൊരു ഹിന്ദി സിനിമ. യാത്ര, ഊമക്കുയില്‍ എന്നിവയാണ് മറ്റു മലയാള സിനിമകള്‍. ചുവന്ന സന്ധ്യകള്‍, പ്രയാണം എന്നിവ അദ്ദേഹം ഛായാഗ്രാഹണം നിര്‍വ്വഹിച്ച മലയാള ചിത്രങ്ങളാണ്. ഇവയ്ക്ക് മികച്ച സിനിമറ്റോഗ്രാഫര്ക്കുള്ള സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കോകില, മൂന്നാംപിറ എന്നിവയ്ക്ക് മികച്ച സിനിമറ്റോഗ്രാഫര്ക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
അവാര്‍ഡുകള്‍
ദേശീയ അവാര്‍ഡുകള്‍
1978- മികച്ച ഛായാഗ്രാഹകന്‍(കോകില)
1983- മികച്ച ഛായാഗ്രാഹകന്‍(മൂന്നാം പിറ)
1988- മികച്ച ഫീച്ചര്‍ ഫിലിം(വീട്)
1990- മികച്ച കുടുംബ ക്ഷേമചിത്രം(സന്ധ്യാരാഗം)
1992- മികച്ച തമിഴ് ഫീച്ചര്‍ ഫിലിം(വര്‍ണ വര്‍ണ പൂക്കള്‍)
ഫിലിം ഫെയര്‍ അവാര്‍ഡ്
1983- മികച്ച കഥ(സദ്മ)
ഫിലിം ഫെയര്‍
അവാര്‍ഡ് തെക്ക്
1983- മികച്ച സംവിധായകന്(മൂന്നാം പിറ)
1983- മികച്ച സംവിധായകന്(ഓളങ്ങള്‍)
1988- മികച്ച സംവിധായകന്(വീട്)
കര്‍ണാടക സംസ്ഥാന ഫിലിം അവാര്‍ഡ്
1977- മികച്ച തിരക്കഥ(കോകില)
കേരള സംസ്ഥാന ഫിലിം അവാര്‍ഡ്
1974- മികച്ച ഛായാഗ്രാഹകന്‍(നെല്ല്)
1975- മികച്ച ഛായാഗ്രാഹകന്‍(ചുവന്ന സന്ധ്യകള്‍)
നന്ദി അവാര്‍ഡ്
1978- മികച്ച ഛായാഗ്രാഹകന്‍(മനവൂരി പണ്ഡവുലു)
1982- മികച്ച ഛായാഗ്രാഹകന്‍(നിരീക്ഷണം)
സംവിധാനം ചെയ്ത ചിത്രങ്ങള്‍
1977- കോകിലയെന്ന(കന്നട)
1979- അഴിയാത്ത കോലങ്ങള്‍(തമിഴ്)
1980- മൂടുപനി(തമിഴ്)
1982- ഓളങ്ങള്‍(മലയാളം)
1982- നിരീക്ഷണം(തെലുങ്ക്)
1982- മൂന്നാം പിറ(തമിഴ്)
1983- ഊമക്കുയില്‍(മലയാളം)
1983- സദ്മ(ഹിന്ദി)
1984- നീങ്കള് കേട്ടവൈ(തമിഴ്)
1985- ഉന്‍ കണ്ണില്‍ നീര് വഴിന്താല്‍(തമിഴ്)
1985- യാത്ര(മലയാളം)
1987- ഇരട്ടൈ വാല് കുരുവി(തമിഴ്)
1988- വീട്(തമിഴ്)
1989- സന്ധ്യാരാഗം(തമിഴ്)
1992- വര്‍ണ വര്‍ണ പൂക്കള്‍(തമിഴ്)
1993- മറുപടിയും(തമിഴ്)
1995- സതി ലീലാവതി(തമിഴ്)
1996- ഔവര്‍ ഏക് പ്രേം കഹാനി(ഹിന്ദി) കോകിലയുടെ ഹിന്ദി പതിപ്പ്
1997- രാമന് അബ്ദുള്ള(തമിഴ്)
2003- ജൂലി ഗണപതി(തമിഴ്)
2005- അതു ഒരു കനാ കാലം(തമിഴ്)
2013- തലൈമുറൈകള്‍(തമിഴ്)
1978- മുള്ളും മലരും
1979- സോമ്മൊകഡിഠി സോകൊകഡിഠി
1980- ശങ്കരാഭരണം
1981- സീതകൊക്ക ചിലുക്ക
1982- ഇച്ചില് ഇരവുകള്‍
1983- പല്ലവി അനുപല്ലവി
ഛായാഗ്രഹണം ചെയ്ത ചിത്രങ്ങള്‍
1972- പണിമുടക്ക്
1972- മായ
1973- ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു
1973- കലിയുഗം
1974- നെല്ല്
1974- രാജഹംസം
1974- ചട്ടക്കാരി
1974- ജീവിക്കാന്‍ മറന്നു പോയ സ്ത്രീ
1974- മക്കള്‍
1975- രാഗം
1975- പ്രയാണം
1975- ടൂറിസ്റ്റ് ബംഗ്ലാവ്
1975- ചുവന്ന സന്ധ്യകള്‍
1975- ചീനവല
1976- മിസ്സി
1976- പൊന്നി
1976- ചെന്നായ വളര്‍ത്തിയ കുട്ടി
1977- താരം മരിന്ദി
1978- ഉള്‍ക്കടല്‍
1978- ലംബാഡോള രാമദാസു
പ്രതികരിക്കാൻ ഇവിടെ എഴുതുക: