കോഴിക്കോട്: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനെ കണ്ടെന്ന് ജീവനക്കാരുടെ മൊഴി. കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെയും ഫയാസ് കണ്ടു. ടി.പി വധ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷസംഘമാണ് മൊഴിയെടുത്തത്.
ഇന്ന് രാവിലെ ഡിവൈഎസ്പി ജയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലെത്തിയ അന്വേഷണ സംഘം സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയായിരുന്നു. ഫയാസിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ടി.പി വധത്തിലെ പ്രതികളുമായി ഫയാസിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആവശ്യത്തെ തുടര്‍ന്നാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.
മോഹനന് ജയിലില്‍ കഴിയുമ്പോള്‍ ഫയാസ് അറബിവേഷത്തില്‍ ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് ഉച്ചകഴിഞ്ഞ് പകര്‍ത്തിയ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവിട്ടിരുന്നത്. 15 മിനിറ്റുനീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഫയാസും തൊട്ടുപിന്നാലെ പി മോഹനനും വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് പുറത്തുവരുന്നത് സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ താന്‍ കണ്ടിട്ടില്ലെന്നാണ് പി മോഹനന് പറഞ്ഞിരുന്നത്. സംശയമുള്ളവര്‍ക്ക് ജയിലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: