കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുവെന്ന കാരണത്താല്‍ കെപിഎംഎസ് സമ്മേളനത്തില്‍നിന്നും വിട്ടുനിന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ നിലപാട് രാഷ്ട്രീയ അല്‍പ്പത്തം മാത്രമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് പ്രസ്താവിച്ചു. വര്‍ഗ്ഗീയ ഫാസിസ്റ്റുകളോടൊപ്പം വേദി പങ്കിടില്ല എന്ന തന്റെയും കോണ്‍ഗ്രസിന്റെയും നയത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറയുന്നു. നിയമസഭക്കകത്തും പുറത്തും നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികളില്‍ ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മോദിയുമായി വേദി പങ്കിട്ടുവരുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചിട്ടുള്ള ദേശീയ നേതാവാണ്.
കേരളത്തിലും മോദി തരംഗം പ്രകടമാണ്. കെപിഎംഎസും ഓര്‍ത്തഡോക്സ് സഭയും എസ്എന്‍ഡിപിയും ഇതു തിരിച്ചറിഞ്ഞിരിക്കുന്നു. വര്‍ഗീയതയും ഫാസിസവും ആരോപിച്ച് അദ്ദേഹത്തെ വേട്ടയാടിയിരുന്നവര്‍ നിരായുധരായിരിക്കുകയാണ്, തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: