കൊച്ചി: നൂറിലേറെ കെപിഎംഎസ് വോളണ്ടിയര്‍മാരും അത്രത്തോളം തന്നെ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി മറൈന്‍ ഡ്രൈവിലുണ്ടായിരുന്നിട്ടും പലപ്പോഴും പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ അവര്‍ പാടുപ്പെട്ടു. കര്‍ശന പരിശോധനകളള്ക്കുശേഷമായിരുന്നു ഓരോരുത്തരെയും മൈതാനത്തേക്ക് കടത്തിവിട്ടത്. കെപിഎംഎസ് പ്രവര്‍ത്തകര്‍ കയ്യില്‍ കരുതിയിരുന്ന ബാഗുകള്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുറന്നുപരിശോധിച്ചപ്പോഴും അവര്‍ അതിനോട് പൂര്‍ണമായി സഹകരിച്ചു. വിഐപികള്‍ക്കുവേണ്ടി പ്രത്യേകം ഗാലറി ഒരുക്കിയിരുന്നു. അതിനു പിറകിലായിരുന്നു സാധാരണ പ്രവര്‍ത്തകരുടെ ഇരിപ്പിടങ്ങള്‍. ഈ രണ്ടിടങ്ങളിലേക്കും സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ മെറ്റല്‍ ഡിറ്റക്ടറുകള്‍ വഴിയാണ് പ്രവേശിപ്പിച്ചത്. ചില പ്രവര്‍ത്തകര്‍ക്ക് പാസ് ഉണ്ടായിരുന്നിട്ടും വിഐപി ഗ്യാലറിയില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്നത് അവരെ നിരാശപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: