കൊച്ചി: വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് അവസരങ്ങള്‍ കണ്ടെത്തണമെന്ന ആഹ്വാനത്തോടെ കൊച്ചിയില്‍ നടന്നുവന്ന കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം സമാപിച്ചു. വ്യവസായ വളര്‍ച്ചയ്ക്ക് പുതുതന്ത്രങ്ങള്‍ രൂപപ്പെടുത്തിയും സാങ്കേതികവിദ്യ, ഊര്‍ജം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും മനുഷ്യവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ കെട്ടിപ്പെടുക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയുമാണ് സമ്മേളനം സമാപിച്ചത്.
കെഎംഎ പ്രസിഡന്റ് എസ്. രാജ്മോഹന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ കോഗ്നിസന്റ് ടെക്നോളജി സൊലുഷന്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശ്രീധര്‍ തിരുവങ്കടം മുഖ്യാതിഥിയായിരുന്നു. 2020 ഓടെ ഇന്ത്യ മുന്‍നിര ഐടി ഹബ് ആയി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് എംഡി ഡോ. വി.എ. ജോസഫ്, ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്മാന് വി.കെ. മാത്യൂസ് എിവര്‍ സംബന്ധിച്ചു.
എന്സ്റ്റ് ആന്‍ഡ് യങ്ങ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് നായര്‍ സമാപന പ്രസംഗം നടത്തി. കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡുകളും ഐടി അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. കവന്ഷന് കമ്മിറ്റി ചെയര്മാന് പി. പ്രേംചന്ദ് സ്വാഗതവും കവീനര്‍ വിവേക് കൃഷ്ണ ഗോവിന്ദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: