കൊച്ചി: നരേന്ദ്രമോദി ഫെബ്രുവരി 9ന് പങ്കെടുക്കുന്ന തിരുവനന്തപുരം ശംഖുമുഖം മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ബിജെപി കിഴക്കന്‍ മേഖലയുടെ വിളംബരജാഥ നടത്തി. കൈപ്പട്ടൂര്‍ മൂല്യേമാല് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച വിളംബരജാഥ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു ഉദ്ഘാടനം ചെയ്തു.
ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന്, ഗ്രാമപഞ്ചായത്ത് അംഗം എം.ആശിഷ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണി വല്ലയില്‍, ജില്ലാ സമിതിയംഗം ഷാജി കണ്ണന്‍കോട്ടില്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.കെ.പ്രശാന്ത്, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.കെ.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. മൂല്യേമാലില്നിന്ന് ആരംഭിച്ച വിളംബരജാഥ വട്ടപ്പാറ എടയ്ക്കാട്ടുവയല്‍, ചെത്തിക്കോട്, ആരക്കുന്നം വഴി പേപ്പതിയില്‍ സമാപിച്ചു. ജാഥയ്ക്ക് ടി.പി.വേണു, ടി.കെ.അജിത്, കെ.കെ.സജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: