കൊച്ചി: അന്തര്‍ദ്ദേശീയ കാന്‍സര്‍ ദിനത്തില്‍ “ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ കൂട്ടായ്മ” എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തില്‍ ഗവ.ഹോസ്പിറ്റലില്‍ ഒത്തുചേര്‍ന്നു. കരയോഗം പ്രസിഡന്റ് കെ.പി.കെ.മേനോന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാന്‍സര്‍ ബാധിതരോടൊപ്പം ഭക്ഷണം കഴിക്കുന്നതും അവരുടെ കൂടെ സംഗീതം ആസ്വദിക്കുന്നതും അവരുടെ സന്തോഷകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭൂമുഖത്തുനിന്ന് കാന്‍സര്‍ എന്ന വില്ലനെ ഇല്ലായ്മ ചെയ്യുവാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.
എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ടെലി മെഡിസിന് ഹാളില്‍ നടന്ന ചടങ്ങിനുശേഷം ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍, പി.രാജീവ് എംപി, പ്രൊഫ.എം.കെ.സാനുമാസ്റ്റര്‍, മേയര്‍ ടോണി ചമ്മിണി എന്നിവരുടെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗ ബാധിതരായ വര്‍ക്ക് ഉച്ചഭക്ഷണം നല്കി.
ജില്ലാ കളക്ടര്‍ ഷേയ്ക് പരീത്, ഡോ.സി.കെ.രാമചന്ദ്രന്, ഡോ.കെ.വി.ബീന, ഡോ.പി.ജി.ആനി, ഡോ.ജി.മോഹനന്, ഡോ.ഹനീഷ് എം., ഡോ.മഹാദേവന്, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കൊച്ചി കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ആര്.ത്യാഗരാജന്, പ്രൊഫ.കെ.അരവിന്ദാക്ഷന്, പി.എന്‍.പ്രസന്നകുമാര്‍, സിഐ സി.സി.ജയചന്ദ്രന്, ലിനോ ജേക്കബ്, കുരുവിളാ മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, ടി.ആര്.രാജീവ് മേനോന്, റിയാസ് കെ.എം., എറണാകുളം കരയോഗം ട്രഷറര്‍ കെ.ടി.മോഹനന്, വൈസ് പ്രസിഡന്റ് എ.മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
കൃഷ്ണയ്യര്‍ കൂട്ടായ്മ അംഗങ്ങളായ മുന്‍ കളക്ടര്‍ കെ.ആര്.വിശ്വംഭരന്, പി.രാമചന്ദ്രന്, ഡോ.എന്‍.കെ.സനില്‍ കുമാര്‍, സി.ജി.രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: