മലയാറ്റൂര്‍: ബി.ജെ.പി. ഇല്ലിത്തോട്മുളംങ്കുഴിമേഖലാ കമ്മിറ്റി ഓഫീസ് ബി.ജെ.പി.ദേശീയ സമിതിഅംഗം ശോഭാസുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന വിശദീകരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.സി.മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബ്രഹ്മരാജ്, എം.പി.ഗോപാല കൃഷ്ണന്, ബിജു പുരുഷോത്തമന്, ശശി തറനിലം, ഭസിത്ത്കുമാര്, രാഹുല്‍ ചന്ദ്രന്, രഞ്ജിത്ത് ചന്ദ്രന്, എം.ബി. സുനില്‍, അജീഷ് തമ്പാന്, പി.വി.അനില്‍കുമാര്‍, ബാബു തേനൂരാന്‍, അജിത്ത്ഷാലു, അഖില്സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
നൂറുകണക്കിന് ബൈക്കുകളുടേയും വാഹനങ്ങളുടേയും അകമ്പടിയോടെ കാലടിയില്‍ നിന്നും വാഹനറാലിയും നടന്നു. യോഗത്തില്‍ ജന്മഭൂമി പത്രത്തിന്റെ വരിസംഖ്യ അജിതാസുബ്രഹ്മണ്യന് നല്കി ശോഭാസുരേന്ദ്രന് ഉദ്ഘാടനംനടത്തി. അതുരശുശ്രൂഷരംഗത്ത് നിരവധി വര്‍ഷങ്ങളായി സേവനം നടത്തിവരുന്ന മുളക്കാരന് എല്‍ദോസിനെയും വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: