തൃപ്പൂണിത്തുറ: ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ വലിയഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയിലായി. ചെമ്പ് കാട്ടിക്കുന്ന് തൈപ്പറമ്പില്‍ സുകുമാരന്‍ മകന് സുധീഷ് (34) ആണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചു. തനിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും അറിയാതെ ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചതാണെന്നുമാണ് സുധീഷ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കുശേഷം കസ്റ്റഡിയിലെടുത്ത ഇയാളെ തൃശൂര്‍ മാനസികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമം നടന്നത്. കുത്തിത്തുറക്കാന്‍ ശ്രമിച്ച കരിങ്കല്ലും സിമന്റും ഇഷ്ടികയും ഭണ്ഡാരത്തിന് സമീപം കാണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: