കൊച്ചി: ക്ഷേത്രഭൂമി കയ്യേറ്റം പരിശോധിക്കാനെത്തിയ എന്‍എസ്എസ് 3810-ാം നമ്പര്‍, പോണേക്കര കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍, സെക്രട്ടറി മാധവന്‍കുട്ടി എന്നിവരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി പരാതി. റെയില്‍വേ ജീവനക്കാരനായ കെ. ബി. അജയകുമാറും ഇയാളുടെ സഹോദരനും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനുമായ കെ. ബി. ഷാജി എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചത്.
സംഭവത്തില്‍ എന്‍എസ്എസ് കരയോഗം പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേത്രവിശ്വാസികള്‍ ഒന്നടങ്കം ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: