കൊച്ചി: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലുള്ള രബീന്ദ്രോല്‍സവം എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കുന്നതിന് വളരെ അധികം പ്രാധാന്യം നല്കിയ ടാഗോര്‍ രാജ്യത്തിന്റെ നവോത്ഥാന ശില്പിയാണെന്ന് മന്ത്രി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരളസര്‍ക്കാരും സംയുക്തമായാണ് രബീന്ദ്രേത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലും ടാഗോറിന്റെ ആശയ ആവിഷ്കാരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ടു ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത്. ഗുരുവന്ദനം സംഗീതപരിപാടി, ടാഗോര്‍ നാടക അവതരണം, സെമിനാറുകള്‍, ചിത്രപ്രദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് രബീന്ദ്രോത്സവം അരങ്ങേറുന്നത്. ടാഗോറിന്റെ ആശയങ്ങളെക്കുറിച്ചും രചനകളെക്കുറിച്ചും മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. രബീന്ദ്രോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ രാവിലെ 10 മുതല്‍ ടാഗോര്‍ ഫിലിം പ്രദര്‍ശനം, നാടകോത്സവം തുടങ്ങിയവ അവതരിപ്പിക്കും.
ചടങ്ങില്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി, കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്. തമ്പാന്, എന്‍. വൈ. കെ റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജയിന് ജോര്‍ജ്, വി. കെ മോഹനന്, ചന്ദ്രപ്രകാശ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. സി ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. സുധ സ്വാഗതവും കള്‍ച്ചറല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ് ബാഹുലേയന് നായര്‍ നന്ദിയും പറഞ്ഞു.
ടാഗോര്‍ ഡോക്യുമെന്ററി സി.ഡി., പുസ്തകം എന്നിവയുടെ പ്രകാശനം മേയര്‍ ടോണി ചമ്മണിക്ക് നല്കി ഫിഷറീസ് മന്ത്രി കെ. ബാബു നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: