കൊച്ചി: പാശ്ചാത്യലോകത്തേക്ക് ആഞ്ഞുവീശീയ ഭാരതീയ സംസ്കാരത്തിന്റെ കൊടുങ്കാറ്റായിരുന്നു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇന്നും കാലികപ്രസക്തമാണ്. തന്റെ വ്യക്തിജീവിതത്തില്‍ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാമി വിവേകാനന്ദന് മാത്രമാണെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ 151-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എളമക്കര വിവേകാനന്ദപഠനകേന്ദ്രം നിര്‍മിക്കുന്ന ശില്‍പ്പത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാമി പുരന്ദരാനന്ദ മുഖ്യപ്രഭാഷണം നടത്തി. വി. രാധാകൃഷ്ണമേനോന്, ബി.ആര്. ശശിധരന്, ബി.എം. സനല്‍കുമാര്‍, ശില്പി, സജീവ് സിദ്ധാര്ത്ഥന്, ആര്. ജീവന്‍ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: