കൊച്ചി: ജപ്പാന്റെ തീരസംരക്ഷണ കപ്പലായ മിസുഹോ ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തി. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനാണ് കപ്പല്‍ കൊച്ചിയിലെത്തിയിരിക്കുന്നത്. ഇന്‍ഡോ-ജപ്പാന് സംയുക്ത തീരസംരക്ഷണ പദ്ധതിയുടെ പരിശീലനത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. തീരപ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റം തീരപ്രദേശങ്ങളുടെ സംരക്ഷണം തുടങ്ങിയ പദ്ധതികളെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും.
14ന് നടക്കുന്ന സംയുക്ത പരിശീലനത്തിന് ജപ്പാന് കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡന്റ് അഡ്മിറല്‍ യുജി സാറ്റോ, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ അനുരാഗ് തപാലിയല് തുടങ്ങിയവര്‍ സാക്ഷികളാകും. ഡിഐജി ടി.കെ.എസ്.ചന്ദ്രന് കപ്പലിനെ കൊച്ചിയില്‍ സ്വീകരിച്ചു. പരിശീലനത്തിനായി എത്തിയിരിക്കുന്ന കപ്പല്‍ ഇന്റഗ്രല്‍ ഹെലികോപ്റ്ററോടുകൂടിയ 130എം വെസ്സല്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: