ആലുവ: ചൂണ്ടിയില്നിന്നും 140 ലിറ്റര്‍ സ്പിരിറ്റ് പിടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ടൈസണ്‍ പിടിയിലായി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. അഞ്ച് പേര് നേരത്തെ പിടിയിലായിരുന്നു. ടൈസണും ഒന്നാം പ്രതി റാഫിയും ചേര്‍ന്നാണ് തമിഴ്നാട്ടില്‍നിന്നും സ്പിരിറ്റ് കൊണ്ടുവന്നത്.
സ്പിരിറ്റ് പോഞ്ഞാശ്ശേരിയില്‍ വച്ച് എക്സൈസ് പിടികൂടിയിരുന്നു. കുറച്ച് സ്പിരിറ്റ് മാവേലിക്കര വച്ച് പോലീസ് പാര്‍ട്ടിയും പിടിച്ചിരുന്നു. ബാക്കിയുള്ള 1140 ലിറ്റര്‍ സ്പിരിറ്റ് ആണ് ആലുവ പോലീസ് പിടിച്ചത്. ഇതുവരെ തമിഴ്നാട്ടിലും മറ്റും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നസീമ വധക്കേസ് അന്വേഷിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. എഎസ്ഐ വേണുഗോപാല്‍, പോലീസുകാരായ അബൂബക്കര്‍ സിദ്ദിഖ്, ഇബ്രാഹിംകുട്ടി, അരുണ്‍, സിജന്, അനില്‍, സുരേഷ് ബാബു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: