ആലുവ: ആലുവ മഹാശിവരാത്രിയോടനുബന്ധിച്ച് നടത്തിവരുന്ന വ്യാപാരമേളയും കാര്‍ണിവലും ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത് നടത്തണമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. ക്ഷേത്രചടങ്ങുകളും ബലിതര്‍പ്പണവും നടത്തുന്നതും ക്ഷേത്രഭാഗത്തെ വൈദ്യുതി അലങ്കാരവും ദേവസ്വം ബോര്‍ഡാണ് നടത്തിവരുന്നത്. ആയതിനാല്‍ വ്യാപാരമേളയും കൂടി നടത്തേണ്ടത് ശിവരാത്രി ആഘോഷത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ദേവസ്വം ബോര്ഡ്തന്നെയാണെന്ന് യോഗം വിലയിരുത്തി.
പെരിയാറിന്റെ തീരത്ത് യാതൊരു സുരക്ഷയുമില്ലാതെ നിര്‍മ്മിച്ചിട്ടുള്ള മഴവില്കെട്ടിടം (മഴവില്‍ റസ്റ്റോറന്റ്) പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി ഉദ്യോഗസ്ഥര്‍ ഉടന്‍ നടപ്പിലാക്കണമെന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീശങ്കരാചാര്യരുടെ പേര് നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് യോഗം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: