കൊച്ചി: റബര്‍, പൈനാപ്പിള്‍ വിലയിടിവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടികളുണ്ടാകണമെന്ന് എറണാകുളത്ത് ചേര്‍ന്ന ബിജെപി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഉല്‍പ്പാദന ചെലവുമായി ബന്ധപ്പെട്ട വിലപോലും ഉറപ്പാക്കാന്‍ കഴിയുന്നില്ല. വന്‍കിട വ്യവസായികളുടെ താല്‍പ്പര്യങ്ങള്‍ക്ക് കര്‍ഷകരെ ബലിയാടാക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ നിരോധിക്കണമെന്നും പച്ചാളം മേല്‍പ്പാലം 18 മീറ്ററില്‍ പണിയെടുക്കണമെന്നും ഓള്‍ഡ് റെയില്‍വെ സ്റ്റേഷന് വികസനം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെബ്രുവരി 9 ന് തിരുവനന്തപുരത്ത് നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയില്‍ ജില്ലയില്‍നിന്നും ഇരുപത്തയ്യായിരം പേരെ പങ്കെടുപ്പിക്കും. 25, 26 തീയതികളില്‍ ഇതിന്റെ ക്ഷണപത്രം വീടുകളില്‍ നല്‍കും.
ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.ശിവന് കുട്ടി, ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി.വി.അഗസ്റ്റിന്, എം.എന്‍.മധു, എന്‍.പി.ശങ്കരന് കുട്ടി, നെടുമ്പാശ്ശേരി രവി, എം.കെ.സദാശിവന്, കെ.എസ്.രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വപി.സുധീര്‍, അഡ്വ.കെ.എസ്.ഷൈജു, ബിനുമോന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: