ആലുവ: അപകടങ്ങള്‍ പെരുകുന്ന അത്താണി ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് അത്താണി ജംഗ്ഷനില്‍ ജനകീയ സായാഹ്ന ധര്‍ണ നടത്തുമെന്ന് ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി അറിയിച്ചു. റോഡ് ശാസ്ത്രീയമായി പുനര്‍നിര്‍മിക്കുക, മീഡിയനിലെ ഗ്രില്ലുകള്‍ മാറ്റുക, സിഗ്നല്‍ലൈറ്റ് സ്ഥാപിക്കുന്നതുവരെ ട്രാഫിക് പോലീസിനെ നിയമിക്കുക, ബൈപ്പാസ് ഫ്ലൈ ഓവര്‍ സ്ഥാപിക്കുക, അത്താണിയിലെ ബസ്ബേകള്‍ പുനര്‍നിര്‍ണയം ചെയ്ത് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സായാഹ്ന ധര്‍ണ സംഘടിപ്പിച്ചിട്ടുള്ളത്. ധര്‍ണ ബിജെപി സംസ്ഥാന സമിതി അംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.കൃഷ്ണദാസ്, അഡ്വ.എ.കെ.നസീര്‍, എം.എ.ബ്രഹ്മരാജ്, അഡ്വ.പി.ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: