കൊച്ചി: പാചക വാതക വില വര്‍ധനവിനെതിരെ യുവമോര്‍ച്ച നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധറിനെ മൃഗീയമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് സമരം ഉദ്ഘാടനം ചെയ്തു. അഴിമതിക്കും വിലക്കയറ്റത്തിനും നേതൃത്വം കൊടുത്തു മുന്നോട്ടു പോകുന്ന മന്‍മോഹന്‍സിംഗ് രാജ്യത്തെ വെറുക്കപ്പെട്ടവനും ദുര്‍ബലനുമായ പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. വിലവര്‍ദ്ധനവിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിനാണ് യുവമോര്‍ച്ച നേതൃത്വം കൊടുത്തത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, വൈസ് പ്രസിഡന്റ് എന്‍.സജികുമാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്.ഷൈജാ, ബാബുരാജ് തച്ചേത്ത്, കെ.ടി.ബിനീഷ്, എന്‍.എസ്.സുമേഷ്, പി.ജി. അനില്‍കുമാര്‍, കെ.എസ്.ഉദയകുമാര്‍, സുധ ദിലീപ്, ചന്ദ്രിക രാജന്, വിമല രാധാകൃഷ്ണന്, സന്ധ്യ ജയപ്രകാശ്, സി.ജി.രാജഗോപാല്‍, ജീവന്‍ലാല്‍, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: