കൊച്ചി: തിയറ്റര്‍ ഇന്‍ എഡ്യുക്കേഷന്‍ എന്ന ആശയവുമായി ചരണ്‍ ദാസ് ചോര്‍ എന്ന നാടകം അരങ്ങത്തെത്തിയ്ക്കലാണ് വിദ്യോദയസ്കൂളിലെ മിടുക്കരായ കുട്ടികള്‍. ഈ മാസം 10ന് എറണാകുളം റിന്യൂവല്‍ സെന്ററിലാണ് നാടകം അരങ്ങേറുന്നത്. 150 കുട്ടികള്‍ അഭിനയിക്കുന്ന നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിയ്ക്കുന്നത് 50 കുട്ടികളാണ്. ഹബീബ് തന്‍വീര്‍ രചിച്ച ചരണ്‍ദാസ് ചോര്‍ എന്ന നാടകം ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത് വിദ്യോദയ സകൂളിലെ അദ്ധ്യാപിക കുടിയായ ഷേര്‍ലി സോമ സുന്ദരമാണ്.
നാടകത്തിനാവശ്യമായ വസ്ത്രാലങ്കരങ്ങള് മേക്കപ്പും, ഗാനരചന, സംഗീതം തുടങ്ങി സംവിധാനം വരെ ചെയ്തിരിക്കുന്ന സ്കൂളിലെകുട്ടികള് തന്നെയാണ് എന്നതാണ് ഈ നാടകത്തിന്റെ മുഖ്യ ആകര്‍ഷണം. മനുഷ്യ മനസ്സിലെ കലാസൗന്ദര്യഗ്രാഹ്യതയെ വിമലീകരിയ്ക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എഴുത്തും പറച്ചിലും നൃത്തവും സംഗീതവും അഭിനയവും ചിത്രകലയും എല്ലാം ഒന്നിക്കുന്ന നാടകമാണ് അതിന് ഉചിതം എന്ന വിചാരത്തില്‍ നിന്നാണ് തിയറ്റര്‍ ഇന്‍ എഡ്യുക്കേഷന്‍ എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗഹനവിഷയങ്ങള്‍ നാടക തന്ത്രങ്ങളിലൂടെ ലളിതവും ആസ്വാദ്യകരവുമാക്കുന്ന രീതിയാണ് തിയറ്റര്‍ ഇന്‍ എഡ്യുക്കേഷന്‍. അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും രസകരമായ അനുഭവങ്ങളിലൂടെയാണ് വിഷയത്തെ സമീപിക്കുന്നത്, ഡ്രാമാറ്റിക് ക്ലബ്, തട്ടകം, തീയറ്റര്‍ ഓണ്‍ വീല്‍സ് ഇങ്ങനെ മൂന്നു ശാഖകളിലായാണ് വിദ്യോദയ സ്കൂളില്‍ തിയറ്റര്‍ ഇന്‍ എഡ്യുക്കേഷന്‍ വിഭാവനം ചെയ്യുന്നത്. ഇരുനൂറോളം കുട്ടികളുടെ ആത്മാര്‍ത്ഥ പരിശ്രമമാണ് ചരണ്‍ദാസ് ചോര്‍. ഗൗരവമേറിയ ഗവേഷണങ്ങളും, വായനയും, അന്വേഷണങ്ങളും കുട്ടികള്‍ ഈ നാടകത്തിനുവേണ്ടി നടത്തിയിട്ടുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷേര്‍ളി സോമസുന്ദരം, അശ്വതിമേനോന്‍, റോഷ്ണി വര്‍ഗീസ്, ഗോപിക ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: