കൊച്ചി: കലൂരില്‍ ഗുണ്ടാസംഘം ബോംബെറിഞ്ഞത് ഭീതി പരത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ കലൂര്‍ ദേശാഭിമാനി റോഡിലാണ് സംഭവം. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുനേര്‍ക്ക് ബൈക്കിലെത്തിയ സംഘം സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നെങ്കിലും ആളപായമില്ല. പടക്കം പൊട്ടിച്ചതാണെന്നാണ് സമീപവാസികള്‍ ആദ്യം കരുതിയത്.
പിന്നീട് പോലീസെത്തിയാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഭവമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സംഘം തെരച്ചില്‍ നടത്തി. സുരക്ഷക്കായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഒരിടവേളക്കുശേഷം കൊച്ചിയില്‍ വീണ്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്വൈര്യജീവിതം തകര്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം സിജെഎം കോടതിയില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് ഭീതി സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: