കൊച്ചി: മുരളി പാറപ്പുറം രചിച്ച നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന് എന്ന പുസ്തകത്തിന്റെ പ്രകാശനം ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ നാളെ നിര്‍വഹിക്കും. ബിജെപി എംപിയും പ്രമുഖ അഭിനേത്രിയുമായ സ്മൃതി ഇറാനി ആദ്യപ്രതി ഏറ്റുവാങ്ങും. ചടങ്ങില്‍ കവി എസ്.രമേശന് നായര്‍ അധ്യക്ഷത വഹിക്കും.
എറണാകുളം ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.45 ന് നടക്കുന്ന പ്രകാശന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ വി.മുരളീധരന് മുഖ്യാതിഥിയായിരിക്കും. ജന്മഭൂമി എംഡി എം.രാധാകൃഷ്ണന്, ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ഹൈക്കോടതി അഭിഭാഷകന് വക്കം എന്‍.വിജയന്, അഖില കേരള പുസ്തക പ്രസാധക സംഘം വൈസ് പ്രസിഡന്റ് ഇ.എന്‍.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ബുദ്ധ ബുക്സ് അങ്കമാലിയാണ് പ്രസാധകര്.
250 പേജുകളുള്ള പുസ്തകത്തിന്റെ വില 200 രൂപയാണ്. നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ചിരിക്കുന്ന ഈ പുസ്തകം 1950 സപ്തംബര്‍ മുതല്‍ 2013 സപ്തംബര്‍ വരെയുള്ള മോദിയുടെ ജീവിത കഥയാണ് പറയുന്നത്. മൂന്ന് മാസം കൊണ്ടാണ് രചന നിര്‍വഹിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ എ.ടി.സന്തോഷ്കുമാര്‍, മുരളി പാറപ്പുറം, പി.വി.അശോകന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജി കുമാര്‍ ആവിഷ്കാര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: