കോഴിക്കോട്: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി വിജില്‍ ഹ്യുമന്‍ റൈറ്റ്സ് സംഘടിപ്പിച്ച ചടങ്ങില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററും കവിയുമായ കെ.മോഹന്‍ദാസിനെ ആദരിച്ചു. മൈത്രിമന്ദിരം എല്‍ഡേഴ്സ് ഹോം സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതിനാണ് ആദരം. കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ കെ.മോഹന്‍ദാസിനെ ആദരിച്ചു. പി.ആര്.നാഥന് കവിത വിലയിരുത്തി സംസാരിച്ചു.
അഡ്വ.ശിവന് മഠത്തില്‍, അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, കെ.പി.കുഞ്ഞിമൂസ, അഡ്വ.ഒ.എം. ശാലിന എന്നിവര്‍ സംബന്ധിച്ചു. കേണല്‍ പി.എന്‍. ആയില്യത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ്തോമസ് സ്വാഗതവും എം.കെ.രവീന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: