ബംഗളൂരു: മൈസൂര്‍ മഹാരാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാര്‍(60) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സ നടത്തിവരികയായിരുന്നു.
1953ല്‍ ജനിച്ച വോഡയാര്‍, 1399 മുതല്‍ 1947 വരെ മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിലെ അവസാനത്തെ കണ്ണിയായിരുന്നു. മൈസൂരില്‍ നിന്നും കോണ്‍ഗ്രസ് എം.പിയായി മത്സരിച്ച് ജയിച്ച വോഡയാറിനെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി അടുത്തിടെയാണ് തെരഞ്ഞെടുത്തത്.
മഹാരാജ ജയചമരജേന്ദ്ര വോഡയാറിന്റെ ഏക പുത്രനായിരുന്നു നരസിംഹരാജ വോഡയാര്‍. അച്ഛന്റെ മരണശേഷം 1974 സെപ്തംബറിലാണ് ശ്രീകണ്ഠവോഡയാര് രാജാവായി വാഴിക്കപ്പെട്ടത്. മൈസൂരിലെ ഉറുസു രാജവംശത്തിലെ അംഗമായ പ്രമോദ ദേവിയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: