ന്യൂദല്‍ഹി: ഭരണഘടനാ പദവി ഉള്ളവര്‍ മാത്രമെ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക മൂന്നു മാസത്തിനുള്ളില്‍ തയ്യാറാക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാനങ്ങളോടും നിര്‍ദ്ദേശിച്ചു.
അതേസമയം ആംബുലസന്സുകള്ക്കും പൊലീസ് വാഹനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും നീല നിറത്തിലുള്ള ഫ്ളാഷ് ലൈറ്റുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
വിവിധ തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന തരത്തിലുള്ള ഹോണുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. വലിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് ഈ നിരോധനം ബാധകമാണ്. ഇത്തരം ഹോണുകള്‍ ഉപയോഗിക്കുന്നത് നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നീക്കാന്‍ തയ്യാറാവത്തവരില്‍ നിന്ന് കര്‍ശന പിഴ ഈടാക്കാനും നിര്‍ദ്ദേശിച്ചു.
ഇത്തരത്തിലുള്ള ഹോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം ഒരു മാസത്തിനുള്ളില്‍ കൊണ്ടുവരാനും കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: